ഫഹദിനെ പൊക്കി മസില്‍ ചെക്ക് ചെയ്യുന്ന ബാബുരാജ്; ചിത്രം പങ്കുവെച്ച് ഉണ്ണിമായ

ജോജി ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രസകരമായ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി ഉണ്ണിമായ പ്രസാദ്

ഉണ്ണിമായ, ഫഹദിനെ പോക്കി നിൽക്കുന്ന ബാബുരാജ്
Edited by :migrator
Last Updated :20 ജനുവരി 2024, 8:42 am IST

ദിലീഷ് പൊത്തന്‍ സംവിധാനം ചെയ്യുന്ന ജോജി റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിലും ബാബുരാജുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ ജോജി ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രസകരമായ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി ഉണ്ണിമായ പ്രസാദ്. ഫഹദ് ഫാസിലിനേയും എടുത്തു പൊക്കി നില്‍ക്കുന്ന ബാബുരാജാണ് ചിത്രത്തില്‍. 

സെറ്റില്‍ മസില്‍ ചെക്ക് ചെയ്യുന്നത് എന്ന അടിക്കുറിപ്പിലാണ് ചിത്രം. രസകരമായ ഫോട്ടോ ആരാധക ശ്രദ്ധ നേടുകയാണ്. ജോജിയില്‍ ഫഹദ് ഫാസിലും ബാബുരാജും സഹോദരന്മാരായാണ് അഭിനയിക്കുന്നത്. ഉണ്ണിമായയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്. വമ്പന്‍ മേക്കോവറിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. തീരെ മെലിഞ്ഞ ലുക്കിലാണ് താരം. 

ഒരു കുടുംബത്തിലെ കഥയാണ് ജോജി പറയുന്നത്. ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now