40 കോടി കടന്ന് 'ജയ ജയ ജയ ജയ ഹേ', ബ്ലോക്ബസ്റ്റർ

നാലാമത്തെ ആഴ്ചയിലും നിറഞ്ഞ തിയറ്ററിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്

ചിത്രം: ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:09 am IST

വലിയ താരങ്ങൾ ഇല്ലാതെ എത്തിയ ജയ ജയ ജയ ജയ ഹേ വൻ വിജയമാണ് നേടിയത്. നാലാമത്തെ ആഴ്ചയിലും നിറഞ്ഞ തിയറ്ററിലാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം 40 കോടിയാണ്  ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ ഈ വർഷത്തെ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. 

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ഒക്ടോബർ 28നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഒരു മാസമാകുമ്പോഴും റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും ചിത്രം തുടരുകയാണ്. കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം കേരളത്തിലെ കുടുംബങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now