ബേസിൽ ജോസഫിന്റെ നായികയായി ദർശന രാജേന്ദ്രൻ; ജയ ജയ ജയ ജയ ഹേ വരുന്നു
മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയ ജയ ജയ ജയ ഹേ എന്നു പേരിട്ടിരിക്കുന്ന ചിത്രം വിപിൻ ദാസാണ് സംവിധാനം ചെയ്യുന്നത്. മോഷൻ പോസ്റ്ററിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.
ദർശനയെയാണ് പോസ്റ്ററിൽ കാണുന്നത്. ബേസിലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ജാനേമനിന്റെ നിർമാതാക്കളായ ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ്സ് തന്നെയാണ് പുതിയ സിനിമയും നിർമിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല.
കഴിഞ്ഞ വർഷം ബേസിലിന്റേതായി പുറത്തുവന്ന രണ്ട് ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി ലോക ശ്രദ്ധ നേടിയപ്പോൾ ജാനേ മൻ വൻ വിജയമായി മാറി. പ്രണവ് മോഹൻലാലിന്റെ നായികയായി എത്തിയ ഹൃദയമാണ് ദർശനയുടെ പുതിയ ചിത്രം. തിയറ്ററിൽ വിജയകരമായി മുന്നേറുകയാണ് ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


