വിവാഹദിനത്തിൽ അമ്മയ്ക്കൊപ്പമെടുത്ത ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:59 am IST

News Now

അമ്മയെക്കുറിച്ച് ഓർമകൾ പങ്കുവച്ച് നടി ബീന ആന്റണിയുടെ കുറിപ്പ്. ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട സ്വത്താണ് അമ്മയെന്നാണ് താരം കുറിച്ചത്. അമ്മയുടെ ഒരു വിളി കേൾക്കാൻ കൊതിയാവുകയാണെന്നും ബീന കുറിച്ചു. വിവാഹദിനത്തിൽ അമ്മയ്ക്കൊപ്പമെടുത്ത ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ബീനയുടെ അമ്മ ലില്ലി ആന്റണി നാലു വർഷം മുമ്പാണ് മരിച്ചത്. 

‘‘ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട എന്റെ സ്വത്ത്. എന്റെ അമ്മ. ഒരു വിളി. ഒരു വാക്കു കേൾക്കാൻ കൊതിയാവുന്നമ്മച്ചി. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അമ്മച്ചിയുടെ മകളായിത്തന്നെ ജനിക്കണം. ഈ ജന്മത്തിൽ എനിക്ക് തരാൻ കഴിയാതെ പോയ സ്നേഹം മുഴുവൻ അടുത്ത ജന്മം ഞാൻ തരും അമ്മേ. നീ ഇപ്പോ എവിടെയാ എന്നു ചോദിച്ച് എന്നെ ഒന്നു വിളിച്ചൂടെ’’– ബീന ആന്റണി കുറിച്ചു.

നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. കൂടാതെ നിരവധി പേർ അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖവും ബീനയോട് പങ്കുവച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ ബീന ആന്റണി ഇപ്പോൾ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിമൺസ് ഡേയിൽ താരസംഘടനയായ അമ്മയുടെ ആർജ്ജവം 2022 ൽ സജീവ പങ്കാളിയായിരുന്നു ബീന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates