'തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ളേണ്ടേ, എനിക്കിപ്പോ അസുഖം ഒന്നുമില്ല'; വിഡിയോയുമായി ഭാ​ഗ്യലക്ഷ്മി

എച്ച്1എൻ1 ബാധിച്ച് ആശുപത്രിയിലായിരുന്നു ഭാ​ഗ്യലക്ഷ്മി

ഭാ​ഗ്യലക്ഷ്മി/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:22 am IST

കഴിഞ്ഞ ദിവസമാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി തനിക്ക് എച്ച്1എൻ1 ബാധിച്ച് ആശുപത്രിയിലാണെന്ന വിവരം പങ്കുവച്ചത്. ഇപ്പോൾ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് പലവാർത്തകളും പ്രചരിച്ചതോടെ ഇൻസ്റ്റ​ഗ്രാം വിഡിയോയിലൂടെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ഭാ​ഗ്യലക്ഷ്മി. പനി മാറിയെന്നും ഇപ്പോൾ അസുഖം ഇല്ലെന്നുമാണ് ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കിയത്. 

‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം- എന്ന അടിക്കുറിപ്പിലാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം കഴിഞ്ഞ ദിവസം ഭാ​ഗ്യലക്ഷ്മി കുറിച്ചത്. എന്നാൽ ആരോഗ്യാവസ്ഥയെക്കുറിച്ച് തെറ്റായ രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്ത വരുകയായിരുന്നു. പകർച്ച പനിയുമായി ബന്ധപ്പെട്ട് ആളുകളിൽ അവബോധമുണ്ടാക്കാൻ വേണ്ടിയാണ് ആ ചിത്രം പങ്കുവെച്ചത് എന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. 

കേരളം മുഴുവന്‍ പനിച്ച് വിറയ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോള്‍. എല്ലാവരും ഒന്ന് സൂക്ഷിച്ച് ഇരിക്കട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനൊരു പോസ്റ്റ് ഇട്ടത്. അതിനെ ഓൺലൈന്‍ മാധ്യമങ്ങളൊക്കെ എടുത്ത് ‘അയ്യോ ആര്‍ക്കും ഇങ്ങനൊരു മഹാരോഗം വരല്ലേ’ എന്നു പറഞ്ഞ് വാര്‍ത്തയാക്കി. തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ളേണ്ടേ. എനിക്കിപ്പോ അസുഖം ഒന്നുമില്ല. ക്ഷീണമൊക്കെ മാറി. കുളിച്ചു. ആളുകള്‍ക്ക് ഒരു അവബോധം ഉണ്ടാക്കാന്‍ വേണ്ടി ഇട്ടതാണ്. പക്ഷേ ഓണ്‍ലൈൻ മാധ്യമങ്ങൾ ഇത്രയും ആഘോഷമാക്കും എന്നു കരുതിയില്ല- വിഡിയോയിൽ ഭാ​ഗ്യലക്ഷ്മി കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now