
'ലുക്ക് ഒക്കെ കൊള്ളാം, പക്ഷേ എനിക്ക് അഭിനയിക്കാൻ അറിയാമോ എന്ന സംശയമായിരുന്നു റാണയ്ക്ക്; അദ്ദേഹത്തോട് നന്ദിയുണ്ട്'
പക്ഷേ സെൽവ എന്റെ കാര്യത്തിൽ വളരെ കോൺഫിഡന്റായിരുന്നു.

വളരെ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒട്ടേറെ ആരാധകരുള്ള നടിമാരിലൊരാളാണ് ഭാഗ്യശ്രീ ബോർസെ. ചന്തു ചാംപ്യൻ, കിങ്ഡം തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാന്ത എന്ന ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെന്ന് നടൻമാരായ ദുൽഖർ സൽമാനും റാണ ദഗുബതിയും കഴിഞ്ഞ ദിവസം പറഞ്ഞത് വൈറലായി മാറിയിരുന്നു.
ഭാഗ്യശ്രീ നായികയായെത്തുന്ന പുതിയ ചിത്രമാണ് കാന്ത. കുമാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാഗ്യശ്രീ എത്തുക. ഇപ്പോഴിതാ ചിത്രത്തിലേക്ക് താൻ വന്നത് എങ്ങനെയാണെന്ന് പറയുകയാണ് നടി. തന്നെ നായികയാക്കുന്നതിൽ റാണയ്ക്ക് ആദ്യം താല്പര്യമില്ലായിരുന്നുവെന്നും നടി വെളിപ്പെടുത്തി. കാന്ത ട്രെയ്‌ലർ ലോഞ്ചിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.
"സെൽവ ബോംബെയിലേക്ക് വന്നാണ് എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷമായി കുമാരി എന്ന കഥാപാത്രമായി ഞാൻ ജീവിക്കുന്നു. ലുക്ക് ടെസ്റ്റിനായി ചെന്നൈയിലേക്ക് പോയ സംഭവം എനിക്ക് മറക്കാൻ കഴിയില്ല. റാണയ്ക്ക് ആദ്യം എന്നെ കാസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അത്ര ഉറപ്പൊന്നുമില്ലായിരുന്നു.
ലുക്ക് ഒക്കെ കൊള്ളാം, പക്ഷേ എനിക്ക് അഭിനയിക്കാൻ അറിയാമോ എന്നൊക്കെയുള്ള ഒരു സംശയമുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ സെൽവ എന്റെ കാര്യത്തിൽ വളരെ കോൺഫിഡന്റായിരുന്നു. ഞാൻ നല്ല ഡ്രസ് ഒക്കെ ഇട്ടാണ് ലുക്ക് ടെസ്റ്റിന് എത്തിയത്. പിന്നെ കുമാരിയുടെ കോസ്റ്റ്യൂം ഒക്കെ തന്നു, ലുക്ക് ടെസ്റ്റ് നടത്തി. പിന്നെ കാര്യങ്ങളെല്ലാം ഓക്കെയായി. എല്ലാവരും ഭയങ്കര സന്തോഷത്തിലായി.
ഞാൻ കുമാരിയായതിൽ എല്ലാവർക്കും സന്തോഷമായി. നന്ദിയുണ്ട് റാണ, എനിക്ക് ഇങ്ങനെയൊരു കഥാപാത്രം തന്നതിന്". - ഭാഗ്യശ്രീ പറഞ്ഞു. ഈ സിനിമയിലെ നായിക ഒരു പുതുമുഖമാണ്. അതുകൊണ്ട് നമുക്ക് ഒരു പുതിയ നായികയെ തേടാമെന്ന് സെൽവ തന്നോട് പറഞ്ഞിരുന്നുവെന്ന് റാണ പറഞ്ഞു.
ആറ് മാസം കൊണ്ട് നായികയ്ക്ക് വേണ്ടി തങ്ങൾ നൂറോളം ഓഡിഷനുകൾ നടത്തി. അതിൽ താൻ തന്നെ ഒരു 50 വിഡിയോകൾ കണ്ടുവെന്നും ആ സമയത്ത് തന്റെ ഫോണിൽ നിറയെ പെൺകുട്ടികളുടെ ഫോട്ടോസ് ആയിരുന്നുവെന്നും റാണ ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞിരുന്നു. ടീം കാന്തയാണ് ഭാഗ്യശ്രീ എന്ന നടിയെ ആദ്യം കണ്ടെത്തിയതെന്നും ദുൽഖറും ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Bhagyashri Borse talks about Kaantha Movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും, ശിവകാർത്തികേയനൊപ്പം ഇരിക്കുമ്പോഴുള്ള അതേ സന്തോഷം തോന്നും'; നിവിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂരി

'അസിൻ എന്നൊരു ടാഗ് ആദ്യ സിനിമ ഇറങ്ങിയപ്പോൾ തന്നെ എനിക്ക് വന്നു; കുറേ സിനിമകൾ അങ്ങനെ പോയി'


