'എന്തൊരു തിരിച്ചുവരവാണ് നവ്യ', ഒരുത്തീയെ പ്രശംസിച്ച് ഭാവന; നിനക്കായ് കാത്തിരിക്കുകയാണെന്ന് മറുപടി

നവ്യയുടെ മികച്ച തിരിച്ചുവരവാണ് ചിത്രം എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഭാവന കുറിച്ചത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

നവ്യ നായര്‍ പ്രധാന വേഷത്തിലെത്തിയ ഒരുത്തീ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനോടകം നിരവധി താരങ്ങളാണ് ചിത്രത്തേയും നവ്യ നായരുടെ പ്രകടനത്തേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള നടി ഭാവനയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നവ്യയുടെ മികച്ച തിരിച്ചുവരവാണ് ചിത്രം എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഭാവന കുറിച്ചത്. 

ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ

ഇന്നലെ രാത്രി ഒരുത്തീ കണ്ടു, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. സീറ്റിന്റെ അറ്റത്ത് ഇരുന്നാണ് ഞാന്‍ സിനിമ കണ്ടത്, അത്രയ്ക്ക് ത്രില്ലിങ്ങാണ് ചിത്രം. 10 വര്‍ഷത്തിന് ശേഷമാണ് നവ്യ നായരെ സ്‌ക്രീനില്‍ കാണുന്നത്. വാവ്... എന്തൊരു തിരിച്ചുവരവാണ് നവ്യ. നീ ഏറ്റവും മിച്ച നടിയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. രാധാമണി എന്ന കഥാപാത്രത്തെ നീ അവതരിപ്പിച്ച രീതിയാണ് ചിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. വിനയന്‍, ആദിത്യന്‍, സൈജു കുറുപ്പ് എന്നിവരുടെ മികച്ച പ്രകടനത്തെയും എടുത്തുപറയണം. ഈ സിനിമയെടുത്തതിന് വികെ പ്രകാശിനേയും പ്രശംസിക്കുന്നത്. ഇഷ്ടപ്പെട്ടു. ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ്. - ഭാവന കുറിച്ചു. 

നന്ദി പറഞ്ഞ് നവ്യ

തുടര്‍ന്ന് ഭാവനയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നവ്യയും എത്തി. ഭാവനയുടെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു നവ്യയുടെ പോസ്റ്റ്. നന്ദി ഭാവന, നിന്റെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു താരം കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now