'22 വർഷം മുൻപ് ലയിച്ചു ചേർന്ന പാട്ട്'; പ്രിയതമയെക്കുറിച്ച് ഓർമ്മക്കുറിപ്പുമായി ബിജിബാൽ

അടുത്തിടെ ശാന്തിയുടെ പിറന്നാൾ ദിനത്തിൽ ബിജിബാൽ പങ്കുവച്ച വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Bijibal
ബിജിബാൽ, ശാന്തിinstagram
Last Updated :21 June 2024, 4:53 pm IST
Edited by :Hima Prakash

അകാലത്തിൽ വിടപറഞ്ഞ തന്റെ പ്രിയതമ ശാന്തിയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് സം​ഗീത സംവിധായകൻ ബിജിബാൽ. 22-ാം വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബിജിബാൽ.

'ലയകോടിഗുണം ഗാനം 22 വർഷ മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്' എന്ന അടിക്കുറിപ്പോടെയാണ് ബിജിബാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ബിജിബാലിന്റെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ഷഹബാസ് അമൻ, സിത്താര കൃഷ്ണകുമാർ, വിനയ് ഫോർട്ട് തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിരിക്കുന്നത്.

അടുത്തിടെ ശാന്തിയുടെ പിറന്നാൾ ദിനത്തിൽ ബിജിബാൽ പങ്കുവച്ച വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2002 ജൂൺ 21 ന് ലോക സം​ഗീത ദിനത്തിലാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2017 ഓ​ഗസ്റ്റിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് ശാന്തി അന്തരിച്ചത്. നൃത്ത രം​ഗത്ത് വളരെ സജീവമായിരുന്നു ശാന്തി. ഭാര്യയുടെ വേർപാടിന് ശേഷം എല്ലാ വിശേഷ ദിവസങ്ങളിലും ബിജിബാൽ ഓർമ്മകൾ പങ്കുവയ്ക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now