
ലാലേട്ടന്റെ കാലത്തു ജീവിച്ചു എന്നു പറയാൻ അഭിമാനം, പിറന്നാൾ ആശംസയുമായി ബിജു മേനോൻ
മോഹൻലാലിനും പ്രിയദർശനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം ആശംസ കുറിച്ചത്
സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സിനിമാലോകം. സോഷ്യൽ മീഡിയ ഫീഡുകൾ പിറന്നാൾ ആശംസകൾകൊണ്ട് നിറയുന്നത്. ഇപ്പോൾ മോഹൻലാലിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ. മോഹൻലാലിനും പ്രിയദർശനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം ആശംസ കുറിച്ചത്. ലാലേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയാൻ പോലും അഭിമാനമാണെന്നാണ് ബിജു മേനോൻ പറയുന്നത്.
ബിജു മേനോന്റെ കുറിപ്പ് വായിക്കാം
മലയാളസിനിമയുടെ വിസ്മയങ്ങൾക്കിടയിൽ നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം.പ്രത്യേകിച്ച് ലാലേട്ടന്റെ കാലത്ത്. അഭിമാനമാണ്, എന്നും ലാലേട്ടന്റെ കാലത്ത് ജീവിച്ചു എന്ന് പറയാൻ പോലും. ഈ നടനവിസ്മയം മണ്ണിൽ വിരിഞ്ഞ ദിവസത്തിൽ ,ഒരുപാട് ഒരുപാട് സന്തോഷത്തോടെ, അഭിമാനത്തോടെ, ഹൃദയം നിറഞ്ഞ സ്നേഹത്തോടെ....
പിറന്നാൾ ആശംസകൾ ലാലേട്ടാ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


