പൊട്ടിത്തെറിച്ച് ലളിതം സുന്ദരം, ബിജു മേനോന് പിറന്നാൾ സമ്മാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബിജു മേനോന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്

ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

ബിജു മേനോന്റെ പിറന്നാൾ ദിനത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ലളിതം സുന്ദരം അണിയറ പ്രവർത്തകർ. മഞ്ജു വാര്യരും ബിജു മേനോനും  പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മധു വാര്യരാണ്. ബിജു മേനോന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്. 

മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, തുടങ്ങിയവരുടെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. മുഖത്തും ശരീരത്തും ചാരവും പൊടിയുമായി ഇരിക്കുകയാണ് എല്ലാവരും. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണ് ലളിതം സുന്ദരം. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം

പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സറീന വഹാബ്, എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now