ചെമ്പിന്റെ ചേലുള്ള മോറാണ്; മോഹൻലാലിനുള്ള പിറന്നാൾ സമ്മാനം; വിഡിയോ

ഇന്ന് 61ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് മനോഹരമായ സമ്മാനവുമായി എത്തിയിരിക്കുകയാണ് മരക്കാർ ടീം

മരക്കാർ ലിറിക്സ് വിഡിയോയിൽ നിന്ന്
Edited by :migrator
Last Updated :20 ജനുവരി 2024, 8:44 am IST

മലയാളികൾ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. സൂപ്പർഹിറ്റ് കൂട്ടുകെട്ടായ പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം പറയുന്നത് കുഞ്ഞാലിമരക്കാർ ആറാമന്റെ കഥയാണ്. ഇന്ന് 61ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് മനോഹരമായ സമ്മാനവുമായി എത്തിയിരിക്കുകയാണ് മരക്കാർ ടീം. 

ചിത്രത്തിലെ പാട്ടിന്റെ ലിറിക്സ് വിഡിയോ ആണ് പുറത്തുവിട്ടത്. ചെമ്പിന്റെ ചേലുള്ള മോറാണ് എന്നു തുടങ്ങുന്ന ​ഗാനം മരക്കാരെ വർണിക്കുന്ന ചിത്രമാണ്. മോഹൻലാൽ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. പ്രിയദർശൻ ​ഗാനരചന നിർവഹിച്ച ചിത്രത്തിന് സം​ഗീതം നൽകിയത് റോണി റാഫേലാണ്. വിഷ്ണു രാജ് ആണ് ​ഗാനമാലപിച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ ലാലേട്ടാ എന്ന ഹാഷ്ടാ​ഗിലാണ് ​ഗാനം പുറത്തുവന്നത്. 

പ്രിയടദർശൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, അർജുൻ, പ്രഭു സുനിൽ ഷെട്ടി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വൻ തീരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നേരത്തെ പ്രണവും കല്യാണിയും ഒന്നിച്ചുള്ള ​ഗാനം വൈറലായി മാറിയിരുന്നത്. ദേശിയ പുരസ്കാര പുരസ്കാരം ഉൾപ്പടെ നിരവധി അവാർ‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now