ക്ലബ് ഹൗസിലെ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി

ചിത്രം: ഫേസ്ബുക്ക്
Last Updated :20 January 2024, 8:44 am IST

News Now

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിലെ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. മറ്റൊരാളായി സമൂഹമാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തുകയും അയാളുടെ ശബ്ദം ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുകയും ചെയ്യുന്നതിനെതിരെ രോക്ഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്. 

' ഇത് തികച്ചും അലോസരപ്പെടുത്തുന്നതാണ്. ഒരാളായി സമൂഹമാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തുന്നു, അയാളുടെ ശബ്ദം ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുന്നു. ഞാന്‍ ക്ലബ് ഹൗസില്‍ ഒരു അക്കൗണ്ടും തുടങ്ങിയിട്ടില്ലെന്ന് ദയവായി മനസ്സിലാക്കൂ. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഗൗരവമായി നേരിടും', ഫേക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു. 

നേരത്തെ നിരവധി താരങ്ങള്‍ ക്ലബ് ഹൗസിലെ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. നടന്മാരായ ആസിഫ് അലി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ ഇതിനുമുന്‍പ് ഫേക്ക് പ്രൊഫൈലുകള്‍ തുറന്നുകാട്ടി ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates