
പൂർണനഗ്നയായി ഇൻസ്റ്റഗ്രാം ലൈവിൽ ഗഹന വസിഷ്ഠ്, ഇത് പ്രതിഷേധം
നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ താരം പ്രതിഷേധമായിട്ടാണ് നഗ്നയായി ആരാധകർക്ക് മുന്നിലെത്തിയത്
പൂർണനഗ്നയായി ഇൻസ്റ്റഗ്രാം ലൈവിൽ എത്തി നടി ഗഹന വസിഷ്ഠി. നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ താരം പ്രതിഷേധമായിട്ടാണ് നഗ്നയായി ആരാധകർക്ക് മുന്നിലെത്തിയത്. വിവസ്ത്രയായി കാമറയ്ക്ക് മുന്നിലെത്തിയാൽ പോൺ എന്ന് വിളിക്കില്ലെന്നും എന്നാൽ വസ്ത്രം ധരിച്ചു നിന്നാൽ പോണെന്ന് പറയുമെന്നുമാണ് താരം പറയുന്നത്
ഞാൻ ചെയ്യുന്നകാര്യങ്ങളെന്തെങ്കിലും നിങ്ങൾക്ക് പോണായിട്ട് തോന്നാറുണ്ടോ? ഇപ്പോൾ ഞാൻ ഒരു വസ്ത്രം പോലും ധരിച്ചിട്ടില്ല. പക്ഷേ ഇതിനെ പോൺ എന്നു വിളിക്കില്ല. എന്നാൽ ഞാൻ നല്ലരീതിയിൽ വസ്ത്രം ധരിച്ചാലും പോണാണെന്നു പറയും. പോൺ ചിത്രീകരിച്ചുവെന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഞാൻ ഒരു വസ്ത്രം പോലും ധരിച്ചിട്ടില്ലെന്ന് പറയുന്നത് സത്യമാണ്. പക്ഷേ ഇത് എനിക്ക് ആരെയും തെളിയിക്കേണ്ടതില്ല. സമൂഹത്തിന്റെ കാപട്യമാണിത് - ഗഹന വിഡിയോയിൽ പറഞ്ഞു. താരത്തിന്റെ ലൈവ് മൂന്ന് മിനിറ്റോളം നീണ്ടു.
ഫെബ്രുവരിയിലാണ് ഗഹന വസിഷ്ഠിനെ പോൺ ചിത്രീകരിച്ചതിന് മുംബൈ പൊലീസ് അറസ്റ്റു ചെയ്യുന്നത്. നാലു മാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിക്കുന്നത്. അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നതായി ഗഹന വെളിപ്പെടുത്തിയിരുന്നു. വ്യവസായിയായ രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

Related News


'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'
കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
