
'എസ്ആർകെ പ്ലസ്'; സ്വന്തം ഓടിടി പ്ലാറ്റ്ഫോമുമായി ഷാരൂഖ് ഖാൻ
ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും എന്ന് കുറിച്ചാണ് താരം ഇക്കാര്യം പുറത്തുവിട്ടത്

സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ്. 'എസ്ആർകെ പ്ലസ്' എന്നാണ് താരത്തിന്റെ ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും എന്ന് കുറിച്ചാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അദ്ദേഹം അവതരിപ്പിച്ചു.
സൽമാൻ ഖാൻ അടക്കമുള്ളവർ ഷാരൂഖിന് ആശംസകൾ നേർന്നു. ഇന്നത്തെ പാർട്ടി ഷാരൂഖിന്റെ വകയാണെന്ന പറഞ്ഞായിരുന്നു സൽമാന്റെ ആശംസ. പുതിയ തുടക്കത്തിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ബോളിവുഡിൽ പല പ്രമുഖ താരങ്ങളും ഒടിടി റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെ അരങ്ങേറ്റം കുറിച്ചിരുന്നില്ല.
Kuch kuch hone wala hai, OTT ki duniya mein. pic.twitter.com/VpNmkGUUzM
â Shah Rukh Khan (@iamsrk) March 15, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


