"ഷാറൂഖ് ഖാനുവേണ്ടി എന്തും ചെയ്യും"; പണം വാങ്ങാതെ ടിക്കറ്റ്, ഈജിപ്തില്‍ നിന്നുള്ള ആരാധകന് ചെയ്ത സഹായം, കുറിപ്പ്
ഒരു ഈജിപ്ഷ്യല് ട്രാവല്‍ ഏജന്റാണ് അശ്വിനിയുടെ സഹായത്തിനെത്തിയത്

ഈജിപ്ത് സ്വദേശിയായ ഒരു ഷാറൂഖ് ഖാന് ആരാധകന് തനിക്ക് ചെയ്തുതന്ന സഹായത്തെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് സര്‍വകലാശാല പ്രൊഫസറായ അശ്വിനി ദേശ്പാണ്ഡെ. ഒരു ഈജിപ്ഷ്യല് ട്രാവല്‍ ഏജന്റാണ് അശ്വിനിയുടെ സഹായത്തിനെത്തിയത്. ഈ സംഭവമാണ് തന്റെ ട്വിറ്റര്‍ പേജില്‍ പ്രൊഫസര്‍ വിവരിച്ചിരിക്കുന്നത്.
"ഈജിപ്തിലുള്ള ട്രാവല്‍ ഏജന്റിന് പണം അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അപ്പോഴാണ് ഷാറുഖ് ഖാന് ആരാധകനായ ആ മനുഷ്യല്‍ എനിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും പണം പിന്നീട് നല്കിയാല് മതിയെന്നും പറഞ്ഞത്", സാഹചര്യത്തെക്കുറിച്ച് അശ്വിനി വിവരിച്ചു. "നിങ്ങള്‍ എസ്ആര്‍കെയും രാജ്യത്തുനിന്നല്ലേ, എനിക്ക് നിങ്ങളെ വിശ്വാസമാണ്. ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. നിങ്ങള്‍ എനിക്ക് പിന്നീട് പണം നല്കിയാല് മതി. മറ്റ് രാജ്യക്കാരായിരുന്നെങ്കില് ഞാന്‍ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു. പക്ഷെ എസ്ആര്‍കെയ്ക്ക് വേണ്ടി എന്നും ചെയ്യും", എന്നാണ് അയാള്‍ പറഞ്ഞത്.
Needed to transfer money to a travel agent in Egypt. Was having problems with the transfer. He said: you are from the country of @iamsrk. I trust you. I will make the booking, you pay me later. For anywhere else, I wouldn't do this. But anything for @iamsrk. & he did!#SRK is
â Ashwini_Deshpande (@AshwDeshpande) December 31, 2021
അശ്വിനിയുടെ ട്വീറ്റ് ഷാറൂഖിന്റെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഈജിപ്തിലൂടെ കറങ്ങിനടക്കുമ്പോള്‍ ഇന്ത്യന്‍ ആണോ എന്ന ആദ്യ ചോദ്യത്തിന് പിന്നാലെ കേള്‍ക്കുന്ന രണ്ട് പേരുകള്‍ അമിതാഭ് ബച്ചന്റെയും ഷാറൂഖ് ഖാന്റെയും ആണെന്ന് പറയുകയാണ് ഇവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


