
'നവാസേ... എന്തു പോക്കാടാ ഇത്?'; ഉറ്റ സുഹൃത്തിന്റെ വേർപാടിൽ നാദിർഷയും സീമ ജി നായരും
എത്ര വർഷമായി പരിചയമുള്ള നവാസ്, ഉയ്യോ ഓർക്കാൻ പറ്റുന്നില്ല

നടൻ കലാഭവൻ നവാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സീമ ജി നായർ. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ഡിറ്റക്ടീവ് ഉജ്വലനിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. "ലാസ്റ്റ് ഡിറ്റക്ടീവ് ഉജ്വലനിൽ ഒരുമിച്ചു അഭിനയിച്ചു. എത്ര വർഷമായി പരിചയമുള്ള നവാസ്, ഉയ്യോ ഓർക്കാൻ പറ്റുന്നില്ല, സഹിക്കാൻ പറ്റുന്നില്ല, വിശ്വസിക്കാൻ പറ്റുന്നില്ല" എന്നാണ് സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നടനും സംവിധായകനുമായ നാദിർഷയും ദു:ഖം പങ്കുവച്ചിട്ടുണ്ട്. "നവാസേ... എന്തു പോക്കാടാ ഇത്?"- എന്നാണ് നാദിർഷ കുറിച്ചിരിക്കുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.
പത്തരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലു മുതല്‍ അഞ്ചര വരെ ആലുവ ജുമാ മസ്ജിദിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. റൂമിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. നവാസിനെ ഹോട്ടല്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
WHAT TO READ NEXT

കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്തെത്തിയത്. കലാഭവനില്‍ ചേര്‍ന്നതോടെ ശ്രദ്ധേയനായി. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ പേരെടുത്ത നവാസ് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്‌സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മൈഡിയര്‍ കരടി, ഇഷ്ടമാണ് നൂറുവട്ടം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നടി രഹനയാണ് ഭാര്യ.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Cinema News: Celebrities mourn the death of Kalabhavan Navas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഉമ്മിച്ചിയെ തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല'; ജീവിതം വാപ്പിച്ചി തന്ന ടാസ്ക്'; ഉള്ളുതൊട്ട് നവാസിന്റെ മക്കള്‍

'സുബര്ക്കത്തില് വച്ച് ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടും, ഇതിനേക്കാള്‍ മനോഹരമായി അവിടെ ജീവിക്കും'; ഹൃദയം തൊട്ട് രഹ്ന

