നാ​ഗവല്ലിയായി കങ്കണ, രജനി സ്റ്റൈലിൽ ലോറൻസിന്റെ ശങ്കരൻ തമ്പി: ചന്ദ്രമുഖി 2 പോസ്റ്റർ

രാഘവ ലോറന്‍സും കങ്കണയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്

ചന്ദ്രമുഖി 2 പോസ്റ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. വന്‍ വിജയമായി മാറിയ ചിത്രം പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. തമിഴില്‍ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം എത്തിയത്. രജനീകാന്തായിരുന്നു ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രാഘവ ലോറന്‍സും കങ്കണയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. 

പട്ടു സാരിയില്‍ അതിസുന്ദരിയായാണ് കങ്കണയെ പോസ്റ്ററില്‍ കാണുന്നത്. നാഗവല്ലിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. തമിഴിലെത്തിയപ്പോള്‍ നാഗവല്ലിയെന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രമുഖി എന്നായിരുന്നു. ആദ്യ ഭാഗത്തില്‍ ജ്യോതികയ്ക്കാണ് ചന്ദ്രമുഖിയുടെ ബാധ കയറുന്നതായി കാണിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍ രാഘവ ലോറന്‍സിന്റെ പോസ്റ്ററും എത്തിയിരുന്നു. ചന്ദ്രമുഖിയിലെ രജനീകാന്തിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ലോറന്‍സിന്റെ പോസ്റ്റര്‍. രജനീകാന്തിന് നന്ദി കുറിച്ചുകൊണ്ടാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. 

ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്നു. വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, രവി മരിയ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആര്‍.ഡി. രാജശേഖറാണ് ഛായാഗ്രഹണം. സംഗീതം എം.എം. കീരവാണി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now