'ചേഞ്ച് വേണമത്രേ...ചേഞ്ച്'; ട്രാക്ക് മാറ്റി മമിത ബൈജു; 'കര'യില്‍ ഞെട്ടിക്കും!

ധനുഷിനൊപ്പം അഭിനയിക്കുന്ന ചിത്രം

Mamitha Baiju
Mamitha Baiju
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :24 മാർച്ച് 2026, 2:21 pm IST

തമിഴില്‍ നിറ സാന്നിധ്യമാവുകയാണ് മമിത ബൈജു. വിജയ് ചിത്രം ജന നായകന്‍ റിലീസ് പ്രതിസന്ധിയില്‍ തുടരുമ്പോഴും സൂര്യയ്‌ക്കൊപ്പമുള്ള സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ധനുഷിനൊപ്പം അഭിനയിക്കുന്ന കരയിലെ മമിതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്.

ഇതുവരെ കണ്ട മമിത ബൈജുവല്ല കരയിലേത്. അര്‍ബന്‍-ജെന്‍ സി വേഷങ്ങളില്‍ നിന്നും മാറി നടക്കുകയാണ് കരയില്‍ മമിത ബൈജു. ഗ്രാമീണ പെണ്‍കുട്ടിയായി കിടിലന്‍ മേക്കോവറിലാണ് താരത്തിന്റെ പുതിയ ലുക്ക്. സെല്ലി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമിതയെത്തുന്നത്. മമിതയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇതുവരെ കണ്ടതില്‍ നിന്നെല്ലാം വ്യത്യസ്തായി, മമിതയുടെ അഭിനയ മികവ് വ്യക്തമാക്കുന്ന വേഷമായിരിക്കും കരയിലേക്കെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ ചെയ്യുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മമിതയുടെ മറുപടിയായിരിക്കും കരയെന്നാണ് കരുതപ്പെടുന്നത്.

വിഗ്നേഷ് രാജയാണ് കരയുടെ സംവിധായകന്‍. പോര്‍ തൊഴില്‍ ഒരുക്കിയ സംവിധായകനാണ് വിഗ്നേഷ് രാജ. ജിവി പ്രകാശ് ആണ് സംഗീതം. ചിത്രത്തിലെ ആദ്യത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നത്. പിന്നാലെ മറ്റ് അപ്പ്‌ഡേറ്റുകളും പുറത്തു വിടും.

ഏപ്രില്‍ 30നാണ് കരയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കെഎസ് രവികുമാര്‍, ജയറാം, സുരാജ് വെഞ്ഞാറമൂട്, എംഎസ് ഭാസ്‌കര്‍, കരുണാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

News Now

Summary

Character poster of Mamitha Baiju from Kara is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics