
പോരാടിക്കൊണ്ടിരിക്കൂ; സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ സ്‌കിപ്പിങ് വിഡിയോ പങ്കുവച്ച് നടി
തന്റെ വര്‍ക്കൗട്ട് വിഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ട് ആരാധകരെപ്പോലും ആവേശത്തിലാക്കുകയാണ് താരം
ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ച വിവരം ചവി മിത്തല്‍ വ്യക്തമാക്കിയത്. എന്നാല്‍ കാന്‍സറിനെതിരെ പോരാടാനുള്ള തീരുമാനത്തിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ തന്റെ വര്‍ക്കൗട്ട് വിഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ട് ആരാധകരെപ്പോലും ആവേശത്തിലാക്കുകയാണ് താരം.
സ്‌കിപ്പിങ് ചെയ്യുന്നതിന്റെ വിഡിയോ ആണ് ഛവി പങ്കുവച്ചത്. ഒരൊറ്റ മാര്‍ഗമാണ് ഉള്ളതെന്നും പോരാടിക്കൊണ്ടിരിക്കണം എന്നാണ് താരം കുറിച്ചത്. ബ്രസ്റ്റ് കാന്‍സര്‍ ഫൈറ്റര്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. അതിനു പിന്നാലെ മനോഹരമായ ചിരിച്ചിത്രവും ഛവി പങ്കുവച്ചു. ഇന്ന് പുതിയൊരു ദിവസമാണ്. ഇന്ന് ഞാന്‍ ഏറെ സന്തോഷവതിയാണ്. അനുഗ്രഹീതയാണ്- എന്നാണ് താരം കുറിച്ചത്.
വര്‍ക്കൗട്ടിന് ഇടയില്‍ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച സര്‍ജറി തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. തുമാരി ദിഷ, ഏക് ചുട്കി ആസ്മ തുടങ്ങിയ സിനിമകളിലൂടെയാണ് ഛവി ശ്രദ്ധനേടുന്നച്. എഴുത്തുകാരന്‍ മോഹിത് ഹുസൈനാണ് ഛവി മിത്തലിന്റെ ഭര്‍ത്താവ്. താരത്തിന് രണ്ട് കുട്ടികളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍


