'വിക്രം എന്തൊരു സിനിമയാണ്', കമൽഹാസന് അത്താഴവിരുന്ന് ഒരുക്കി ചിരഞ്ജീവി, കൂടെ സൽമാൻഖാനും; ചിത്രങ്ങൾ

തന്റെ വീട്ടിലേക്കാണ് കമൽഹാസനെ ചിരഞ്ജീവി ക്ഷണിച്ചത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും ക്ഷണമുണ്ടായിരുന്നു

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:02 am IST

വൻ വിജയത്തിലേക്കു നീങ്ങുകയാണ് കമൽഹാസൻ നായകനായി എത്തിയ വിക്രം. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സിനിമാ മേഖലയിൽ നിന്നു ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. ഇപ്പോൾ വിക്രം സിനിമയുടെ വിജയത്തിനു പിന്നാലെ കമൽഹാസന് അത്താഴവിരുന്ന് ഒരുക്കിയിരിക്കുകയാണ് ചിരഞ്ജീവി. തന്റെ വീട്ടിലേക്കാണ് കമൽഹാസനെ ചിരഞ്ജീവി ക്ഷണിച്ചത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും ക്ഷണമുണ്ടായിരുന്നു. 

സോഷ്യൽ മീഡിയയിലൂടെ ചിരഞ്ജീവി തന്നെയാണ് അത്താഴവിരുന്നൊരുക്കിയ വിവരം ആരാധകരെ അറിയിച്ചത്. വിക്രം ​ഗംഭീര സിനിമയാണെന്നും താരം പറയുന്നുണ്ട്. സംവിധായകൻ ലോകേഷ് കനകരാജിനും ക്ഷണമുണ്ടായിരുന്നു. വീട്ടിലെത്തിയ കമൽഹാസനെ പൊന്നാടയണിയിച്ചാണ് ചിരഞ്ജീവി സ്വീകരിച്ചത്. 

Story image

എന്റെ പ്രിയപ്പെട്ട സുഹൃത്ത് കമൽഹാസന്റെ ചിത്രം വിക്രം വൻ വിജയമായതിന്റെ സന്തോഷം സല്ലു ഭായിക്കും ലോകേഷ് കനകരാജിനും ടീമിനുമൊപ്പം ഇന്നലെ രാത്രി എന്റെ വീട്ടിൽ വച്ച് ആഘോഷിച്ചു. എത്ര ആഴത്തിലുള്ള ത്രില്ലിങ്ങായ ചിത്രമാണ് വിക്രം. ആശംസകൾ സുഹൃത്തേ. കൂടുതൽ വിജയമുണ്ടാകട്ടെ- ചിരഞ്ജീവി കുറിച്ചു.

രണ്ടാഴ്ച പിന്നിട്ടിട്ടും മികച്ച അഭിപ്രായമാണ് വിക്രത്തിനെക്കുറിച്ച് പുറത്തുവരുന്നത്. 1986ല്‍ ഇതേപേരില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ കമലിന്‍റെ നായക കഥാപാത്രത്തിന്റെ പുനരാവിഷ്കാരമായാണ് ലോകേഷ് ചിത്രം ഒരുക്കിയത്. കമലിനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സൂര്യയുടെ അതിഥി വേഷവും ശ്രദ്ധ നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now