
ദിലീപ് കുമാറിന് മുന്‍പും ശേഷവും, ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുക ഇങ്ങനെ; അമിതാഭ് ബച്ചന്‍
ബോളിവുഡ് ചരിത്രം ദിലീപ് കുമാറിന് മുന്‍പും ശേഷവും എന്ന് അറിയപ്പെടും എന്നാണ് അമിതാഭ് ബച്ചന്‍ കുറിക്കുന്നത്
ദിലീപ് കുമാര്‍ വിടപറഞ്ഞതോടെ ബോളിവുഡ് സിനിമയിലെ ഒരു കാലഘട്ടത്തിന് തിരശീല വീഴുകയാണ്. ഇതിഹാസ താരത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി താരങ്ങളാണ് എത്തുന്നത്. ബോളിവുഡ് ചരിത്രം ദിലീപ് കുമാറിന് മുന്‍പും ശേഷവും എന്ന് അറിയപ്പെടും എന്നാണ് അമിതാഭ് ബച്ചന്‍ കുറിക്കുന്നത്.
ഐതിഹാസിക കാലത്തിന് തിരശീല വീഴുകയാണ്. ഇനി ഒരിക്കലും സംഭവിക്കില്ല. ഒരു പ്രതിഭാസമാണ് ഇല്ലാതായത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ അത് എപ്പോഴും ദിലീപ് കുമാറിന് മുന്‍പും ശേഷവും എന്നാവും. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു. വേര്‍പാട് സഹിക്കാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ. വളരെ അധി വേദനയോടെ- അമിതാഭ് ബച്ചന്‍ കുറിച്ചു.
T 3958 - An institution has gone .. whenever the history of Indian Cinema will be written , it shall always be 'before Dilip Kumar, and after Dilip Kumar' ..
â Amitabh Bachchan (@SrBachchan) July 7, 2021
My duas for peace of his soul and the strength to the family to bear this loss ..
Deeply saddened ..
ദിലീപ് കുമാറിന്റെ വലിയ ആരാധകനാണ് ബിഗ് ബി. എല്ലാ വര്‍ഷവും ദിലീപ് കുമാറിന്റെ പിറന്നാളിന് ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം മറക്കാറില്ല. 1983 ല്‍ പുറത്തിറങ്ങിയ ശക്തിയില്‍ അമിതാഭ് ബച്ചനും ദിലീപ് കുമാറും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആറ് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതം അവസാനിപ്പിച്ച് 98ാം വയസിലാണ് ദിലീപ് കുമാര്‍ വിടവാങ്ങിയത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



