മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയുടെ ആശംസ; അതുല്യ പ്രതിഭയെന്ന് പിണറായി

മമ്മൂട്ടിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയുടെ ആശംസ; അതുല്യ പ്രതിഭയെന്ന് പിണറായി

പിണറായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

കൊച്ചി: എഴുപതാം പിറന്നാളിലെത്തിയ നടന്‍ മമ്മൂട്ടിക്ക് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ. ഇന്നു രാവിലെയാണ് മുഖ്യമന്ത്രി, മമ്മൂട്ടിയെ പിറന്നാള്‍ ആശംസ നേരാന്‍ വിളിച്ചത്.

മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഫറഞ്ഞു. താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. 

ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂര്‍വ്വം എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് പിണറായി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now