"ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം"; ജയറാമിന്റെ വീട്ടിൽ അതിഥിയായി സഞ്ജുവും ഭാര്യയും 

സഞ്ജു സാംസണും ഭാര്യ ഭാര്യ ചാരുലതയും ഒന്നിച്ചാണ് ജയറാമിന്റെ വീട്ടിലെത്തിയത്

ജയറാം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

നടൻ ജയറാമിന്റെ വീട്ടിൽ അതിഥിയായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ഭാര്യ ചാരുലത രമേഷും. ജയറാം തന്നെയാണ് സഞ്ജുവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവച്ചത്. 

‘‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’’– ജയറാം ഫെയ്സ്ബുക്കിൽ കുറിച്ചു. നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തു, സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ‌മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ ആണ് ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. വൻതാര നിര അണിനിരക്കുന്ന ചിത്രത്തിൽ ജയറാമിന് പുറമേ മലയാള താരങ്ങളായ ബാബു ആന്റണി, റിയാസ് ഖാൻ ഐശ്വര്യ ലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now