പിറന്നാള്‍ ആശംസിച്ചില്ല, ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വേര്‍പിരിയുന്നുവെന്ന് വാര്‍ത്ത; വായടപ്പിച്ച് മറുപടി

ഇരുവരും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ അല്ലെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നു എന്നുമായിരുന്ന വാര്‍ത്തകള്‍

ദീപിക പദുകോണും രൺവീർ കപൂറും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:22 am IST

ബോളിവുഡിലെ സൂപ്പര്‍ ജോഡികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. എന്നാല്‍ അടുത്തിടെയായി ഇവരേക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. ഇരുവരും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ അല്ലെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നു എന്നുമായിരുന്ന വാര്‍ത്തകള്‍. 

കഴിഞ്ഞ ദിവസം രണ്‍വീറിന്റെ പിറന്നാളായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ രണ്‍വീറിന് ആശംസകള്‍ അറിയിക്കാതിരുന്നതോടെയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ ശക്തമായത്. എന്നാല്‍ ഗോസിപ്പുകള്‍ക്കെല്ലാം അന്ത്യമിട്ടിരിക്കുകയാണ് രണ്‍വീറിന്റെ പോസ്റ്റ്. 

Story image

പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദീപികയ്‌ക്കൊപ്പമുള്ള ചിത്രമാണ് രണ്‍വീര്‍ പങ്കുവച്ചത്. അലിബഗിലെ വെക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാനായാണ് ദമ്പതികള്‍ ഒന്നിച്ച് അലിബഗിലേക്ക് പോയത്. കപ്പലിന്റെ ജനാലയിലൂടെ പുറത്തേക്കു നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അവധി കഴിഞ്ഞ് ഇരുവരും തിരിച്ചുവരുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഇത് ആദ്യമായല്ല രണ്‍വീറിനേയും ദീപികയേയും കുറിച്ച് വിവാഹമോചന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയാണ് രണ്‍വീറിന്റെ പുതിയ ചിത്രം. ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയാവുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ഫൈറ്ററാണ് ദീപികയുടെ പുതിയ ചിത്രം. ഹൃത്വിക് റോഷനാണ് നായകനാവുന്നത്. ഷാരുഖ് ഖാന്റെ ജവാനിലും ദീപിക എത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now