താരത്തിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോയും ബാക്ക് സ്‌റ്റേജ് ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

ദീപിക പദുകോണ്‍Source by : ഇന്‍സ്റ്റഗ്രാം
Last Updated :19 February 2024, 1:09 pm IST

News Now

ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നായികയാണ് ദീപിക പദുകോണ്‍. അന്താരാഷ്ട്ര തലത്തിലും ദീപിക ഇന്ത്യയുടെ മുഖമാവാറുണ്ട്. ഇപ്പോള്‍ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ്(ബാഫ്ത) അവാര്‍ഡ്‌സില്‍ തിളങ്ങിയിരിക്കുകയാണ് താരം.

ഇംഗ്ലീഷ് ഇതര ഭാഷയിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സമ്മാനിക്കാനായാണ് ദീപിക വേദിയില്‍ എത്തിയത്. താരത്തിന്റെ അവാര്‍ഡ് പ്രഖ്യാപന വിഡിയോയും ബാക്ക് സ്‌റ്റേജ് ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സില്‍വര്‍ സീക്വന്‍സ് വര്‍ക്കിലുള്ള വെള്ള സബ്യസാചി സാരിയിലാണ് താരം എത്തിയത്. സ്ലീവ് ലസ് ബ്ലൗസിനൊപ്പമാണ് സാരി പെയര്‍ ചെയ്തിരുന്നത്. മിനിമല്‍ ലുക്കാണ് താരം തെരഞ്ഞെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ മനം കവരുകയാണ് ദീപികയുടെ ചിത്രങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023ലെ ഓസ്‌കറിലും ദീപിക അവതാരകയായി എത്തിയിരുന്നു. ഇന്ത്യയുടെ അഭിമാനമായി മാറിയ നാടു നാടു ഗാനം വേദിയില്‍ അവതരിപ്പിച്ചത് ദീപികയായിരുന്നു. ചിത്രത്തിന് ഒറിജിനല്‍ സോങ്ങിനുള്ള ഓസ്‌കര്‍ ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates