മകൻ സ്പോർട്സ് ക്യാപ്റ്റൻ, ഒന്നിച്ചെത്തി ധനുഷും ഐശ്വര്യയും, കൂടെ വിജയും ദർശനയും; ചിത്രം വൈറൽ

മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്കു വേണ്ടിയാണ് ഇവർ ഒന്നിച്ചെത്തിയത്

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:05 am IST

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് തമിഴ് സൂപ്പർതാരം ധനുഷും ഐശ്വര്യ രജനീകാന്ത് വേർപിരിയൽ പ്രഖ്യാപിച്ചത്. മക്കൾക്കു വേണ്ടി ഒന്നിച്ചു നിൽക്കുമെന്നും ഇരുവരും അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ മക്കളുടെ സ്കൂളിലെ പരിപാടിയ്ക്ക് ഒന്നിച്ച് എത്തിയിരിക്കുകയാണ് ധനുഷും ഐശ്വര്യയും. ഇവർ ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. 

മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്കു വേണ്ടിയാണ് ഇവർ ഒന്നിച്ചെത്തിയത്. ഇളയമകൻ ലിംഗയുയും ഇവർക്കൊപ്പമുണ്ടായിരുന്നു. മകനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റും ഐശ്വര്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. ‘‘എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു’’. മകന്റെ ചിത്രങ്ങൾ പകർത്തുന്ന തന്റെ ഫോട്ടോയ്ക്കൊപ്പമായിരുന്നു പോസ്റ്റ്. 

ഗായകൻ വിജയ് യേശുദാസും മുൻ ഭാര്യ ദർശനയും മകളും ഒന്നിച്ചുള്ള ഇവരുടെ ചിത്രമാണ് വൈറലായത്. വിജയ് യേശുദാസും ദർശനയും നേരത്തെ വേർപിരിഞ്ഞിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഐശ്വര്യയും ധനുഷും വിവാഹബന്ധം അവസാനിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now