നായകനെ ഇടിച്ചിട്ട് ധനുഷ്; ​ഗ്രേ മാനിലെ സൂപ്പർആക്ഷൻ രം​ഗം പുറത്ത്; വിഡിയോ

ഈ മാസം 22ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:04 am IST
Edited by :migrator

ധനുഷ് അഭിനയിക്കുന്ന ഹോളവുഡ് ചിത്രം ​ഗ്രേ മാൻ റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം 22ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ ഇന്ത്യക്കാരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി ധനുഷിന്റെ സൂപ്പർ ആക്ഷൻ രം​ഗം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 

നടൻ റയാൻ ​ഗോസ്ലിം​ഗിനെ ഇടിച്ചിടുന്ന ധനുഷിനെയാണ് വിഡിയോയിൽ കാണുന്നത്. ചിത്രത്തിൽ വാടക കൊലയാളിയായാണ് ധനുഷ് എത്തുന്നത്.  ലെതർ ഫോഴ്സ് എന്നാണ് താരത്തിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. എന്തായാലും ധനുഷ് ആരാധകരെ ആവേശത്തിലാക്കുന്നതാണ് വിഡിയോ. 

സംവിധായകരായ റൂസോ സഹോദരന്മാരാണ് ​ഗ്രേ മാൻ ഒരുക്കിയിരിക്കുന്നത്. റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന്ന ഡി അർമാസ് എന്നിവർക്കൊപ്പമാണ് ധനുഷും എത്തുന്നത്. മാർക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന ജോ റൂസോ, ക്രിസ്റ്റഫർ മാർക്കസ്, സ്റ്റീഫൻ മക്ഫീലി എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ജോ റോഥ്, ജെഫ്രി കിർഷെൻബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നിർമ്മാതാക്കൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now