
News Now
'ഒരു മകനെ കൊലയ്ക്ക് കൊടുത്തു, മറ്റൊരു മകനെ ജയിലിലാക്കി'; കൊടുങ്ങല്ലൂര് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

മടിയന്മാർക്കും എളുപ്പത്തിൽ ഒരുങ്ങാം; പരീക്ഷിക്കാം ഈ ബ്യൂട്ടി ഹാക്കുകൾ
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

അവഞ്ചേർസ് സംവിധായകരായ റൂസോ സഹോദരന്മാരുടെ പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർതാരം ധനുഷ് പ്രധാനവേഷത്തിലെത്തുന്നു. ദ് ഗ്രേ മാൻ എന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാകും ധനുഷ് എത്തുക. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ത്രില്ലറിൽ അനാ ഡെ അർമാസാണ് നായിക
2009ൽ പുറത്തിറങ്ങിയ മാർക്ക് ഗ്രീനിയുടെ ദ ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്ന വാർത്ത പുറത്തുവിട്ടത്. വാഗ്നർ മൗറ, ജെസീക്ക ഹെൻവിക്, ജൂലിയ ബട്ടർസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
THE GRAY MAN cast just got even better.
â NetflixFilm (@NetflixFilm) December 17, 2020
Jessica Henwick, Wagner Moura, Dhanush, and Julia Butters will join Ryan Gosling, Chris Evans, and Ana de Armas in the upcoming action thriller from directors Anthony and Joe Russo. pic.twitter.com/SJcz8erjGm
ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ധനുഷും രംഗത്തെത്തി. ആക്ഷൻ പാക്ക്ഡ് ചിത്രത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
@netflix @netflixindia @russo_brothers @ryangosling @chrisevans @preena621 pic.twitter.com/LK5u5ZnUG0
â Dhanush (@dhanushkraja) December 18, 2020
നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നും പറയപ്പെടുന്നു. 1500 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ടുകൾ. അടുത്തവർഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ്. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫാകിർ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

