ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:44 am IST

News Now

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. മലയാളി താരങ്ങളായ  ഐശ്വര്യ ലക്ഷ്‍മിയും ജോജുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗാങ്‍സ്റ്റര്‍ കഥാപാത്രമായും നാട്ടിൻപുറത്തുകാരനായും ധനുഷിനെ ട്രെയിലറിൽ കാണാം. 

ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു. ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. 

രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജഗമേ തന്തിരം. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ജൂൺ 18ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates