കോളജില്‍ സ്റ്റാര്‍ ആയതിന്റെ ത്രില്ലില്‍ ആണ് ആശാന്‍ എന്നാണ് ധന്യ പറയുന്നത്

ഇ​ഗ്നേഷ്യസിനൊപ്പം ധന്യയും ഭർത്താവും, ദൃശ്യം 2ലെ ചിത്രം/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:41 am IST

News Now

ജോർജുകുട്ടിയുടെ രഹസ്യം അറിയാൻ അനുമോളുടെ പിന്നാലെ നടക്കുന്ന പയ്യനെ നിങ്ങൾക്ക് ഓർമയില്ല. തന്ത്രശാലിയായ അവൻ അനുവിലൂടെ രഹസ്യം ചോർത്തുമോ എന്നുപോലും പ്രേക്ഷകർ സംശയിച്ചിരുന്നു. അനുവിന്റെ കൂട്ടുകാരനായി എത്തിയത് മറ്റാരുമല്ല നടി ധന്യ മേരി വർ​ഗീസിന്റെ അനിയനാണ്. താരം തന്നെയാണ് കുട്ടായി എന്നു വിളിക്കുന്ന ഇ​ഗ്നേഷ്യസിനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. അങ്ങനെ ഞങ്ങളുടെ ഫാമിലിയില്‍ നിന്നും ഒരാള്‍ക്കൂടി ക്യാമറക്കു മുന്നില്‍ എത്തി. കോളജില്‍ സ്റ്റാര്‍ ആയതിന്റെ ത്രില്ലില്‍ ആണ് ആശാന്‍ എന്നാണ് ധന്യ പറയുന്നത്. കുട്ടായിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. 

ധന്യ മേരി വർ​ഗീസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

ദൃശ്യം 2 കണ്ടതു മുതല്‍ കാത്തിരിക്കുകയായിരുന്നു എസ്തറിന്റെ പിന്നാലെ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ നടന്ന രോഹിത്, ഞങ്ങളുടെ കുട്ടായിയെ (എന്റെ അനിയന്‍ ഇഗ്നേഷ്യസ് സി.ജെ.) ഒന്നു കണ്ടു കിട്ടാന്‍. ഇന്നലെ അവനും ചാച്ചനും ആന്റിയും വീട്ടില്‍ വന്നതോടെ പിന്നെ വേറൊന്നും നോക്കിയില്ല, നമ്മുടെ സ്റ്റാറിനെ പിടിച്ചു നിര്‍ത്തി 2 ഫോട്ടോ എടുത്തു.
അങ്ങനെ ഞങ്ങളുടെ ഫാമിലിയില്‍ നിന്നും ഒരാള്‍ക്കൂടി ക്യാമറക്കു മുന്നില്‍ എത്തി. കോളേജില്‍ സ്റ്റാര്‍ ആയതിന്റെ ത്രില്ലില്‍ ആണ് ആശാന്‍. അടുത്തതെന്താ പരിപാടിയെന്നു ചോദിച്ചപ്പോള്‍ ദൃശ്യം 2ലെ സോംഗിനു കൊറിയോഗ്രാഫി ചെയ്തു ഷൂട്ട് ചെയ്തു കഴിഞ്ഞു, ഇനി അതു പോസ്റ്റാനുള്ള പരിപാടിയിലാണ് ആശാന്‍. അതു എങ്ങനേലും ലാലേട്ടന്റെ മുന്നിലെത്തിക്കണം എന്നുള്ളതാണ് ആഗ്രഹം.. എന്താല്ലേ പിള്ളേരെല്ലാം വേറെ ലെവല്‍ ആണെന്നെ. ചെറിയ വേഷമാണെങ്കിലും ഒരു വലിയ സിനിമയിലൂടെ തുടക്കം കിട്ടിയ കുട്ടായിക്ക് ചേച്ചിയുടെ ബെസ്റ്റ് വിഷസ്. എല്ലാരുടെയും സപ്പോര്‍ട്ട് വേണം കേട്ടോ എന്റെ അനിയന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates