'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും പ്രകടനവും

Dies Irae
Dies Iraeഫെയ്സ്ബുക്ക്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :1 നവംബർ 2025, 10:36 am IST

ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരുന്നത്. വലിയ പ്രൊമോഷന്‍ പരിപാടികളൊന്നുമില്ലാതെ വന്ന ചിത്രത്തിന് പ്രീമിയര്‍ ഷോയ്ക്ക് ലഭിച്ച പ്രതികരണങ്ങള്‍ റിലീസ് ദിവസം നേട്ടമായി മാറുകയായിരുന്നു.

ചിത്രത്തിനും പ്രണവിന്റെ പ്രകടനത്തിനുമെല്ലാം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതോടെ ഇന്നലെ ഡീയസ് ഈറെ പ്രദര്‍ശിപ്പിച്ച മിക്ക തിയേറ്ററുകളും ഹൗസ്ഫുള്ളായിരുന്നു. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയിരിക്കുന്നത് 4.5 കോടി രൂപയാണ്.

ആഗോള തലത്തില്‍ ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് 10 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് ആണിത്. നേരത്തെ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ നേടിയ റെക്കോര്‍ഡാണ് ഡീയസ് ഈറെ പിന്തള്ളിയിരിക്കുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രം മലയാളത്തില്‍ ഇതാദ്യമായിട്ടാണ് ആദ്യം ദിവസം 10 കോടി നേടുന്നത്. പെയ്ഡ് പ്രീമിയറില്‍ നിന്ന് മാത്രം ചിത്രം ഒന്നര കോടിയലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും പ്രകടനവുമാണ് ഡീയസ് ഈറെയിലേതെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്. രാഹുല്‍ സദാശിവന്‍ തന്റെ മേക്കിങ് കൊണ്ട് പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും സിനിമയുടെ സൗണ്ട് ഡിസൈനിങുമെല്ലാം കയ്യടി നേടുകയാണ്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ഉടനെ തന്നെ ചിത്രം അമ്പത് കോടി പിന്നിടുമെന്നും ഒരുപക്ഷെ നൂറ് കോടിയിലേക്ക് എത്തിയാലും ഞെട്ടാനില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ഡീയസ് ഈറെയുടെ നിര്‍മാണം. ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

News Now

Summary

Dies Irae first day collection reports. Dethrowns Unni Mukundans's Marco.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates