ദൃശ്യം 3യുടെ സാധ്യതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ജിത്തു ജോസഫ്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:41 am IST

News Now

ദൃശ്യം 2 പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകളാണ് മുറുകുന്നത്. ഇപ്പോഴിതാ ദൃശ്യം 3യുടെ സാധ്യതകൾ തുറന്നിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. മൂന്നാം ഭാ​ഗത്തിനുവേണ്ട ക്ലൈമാക്സ് കൈയിലുണ്ടെന്നും അടുത്ത ഭാ​ഗത്തിനായി ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നുമാണ് ജിത്തു പറഞ്ഞത്. 

"ദൃശ്യം 3ന്റെ ക്ലൈമാക്‌സ് എന്റെ കയ്യിലുണ്ട്. ക്ലൈമാക്‌സ് മാത്രമാണത്. ലാലേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. ഈ പറഞ്ഞ ക്ലൈമാക്‌സിലേക്ക് എത്തിക്കണമെങ്കിൽ ഒരുപാട് കാര്യങ്ങൾ വരണം. അതുകൊണ്ട് നടക്കുമെന്ന് ഉറപ്പായും പറയാനാവില്ല. ഞാനൊന്ന് ശ്രമിച്ച് നോക്കും. ഇല്ലെങ്കിൽ വിട്ടുകളയും". 

തിരക്കഥ തയ്യാറായാലും ഉടനൊന്നും സിനിമ ഉണ്ടാവില്ലെന്നും രണ്ട് മൂന്ന് കൊല്ലമെങ്കിലും എടുക്കുമെന്നും ജിത്തു അറിയിച്ചു. "ആന്റണിയോട് ഞാൻ പറഞ്ഞത് ആറ് വർഷമെങ്കിലും എടുക്കുമെന്നാണ്. അത് വലിയ ദൈർഘ്യമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ സാധ്യമായാൽ നല്ലതാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. അതിനുള്ളിൽ നടക്കുമോ എന്ന് ഞാനൊന്ന് നോക്കട്ടെ", ജിത്തു പറഞ്ഞു.

ബിസിനസ് വശം കണ്ടിട്ട് സിനിമ ചെയ്യില്ലെന്നും ജിത്തു പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജിത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates