"എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ, ഡോക്ടർ സാമുവലായത് സ്വപ്നം പോലെ മനോഹരം": ലാൽ ജോസ് 

'ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ'

പ്രതാപ് പോത്തൻ
Edited by :migrator
Last Updated :20 ജനുവരി 2024, 9:04 am IST


അന്തരിച്ച നടൻ പ്രതാപ് പോത്തനെ ഓർമിച്ച് സംവിധായകൻ ലാൽ ജോസ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ എന്നാൽ ലാൽ ജോസിന്റെ വാക്കുകൾ. അദ്ദേഹവുമായുള്ള ബന്ധം തന്റെ കൗമാരകാലത്ത് തുടങ്ങിയതാണെന്നും പിന്നീട് തന്റെ സിനിമയിൽ അഭിനയിച്ചത് സ്വപ്നം പോലെ മനോഹരമായ അനുഭവമാണെന്നും ലാൽ ജോസ് കുറിച്ചു. 

ലാൽ ജോസിന്റെ വാക്കുകൾ

അയാളും ഞാനും തമ്മിലുളള ബന്ധം എന്റെ കൗമാരകാലത്ത് തുടങ്ങിയതാണ്. ചെറുപ്പത്തിന്റെ ചിതറലുകളുളള എന്റെ ഹീറോ ആയിരുന്നു ആ മനുഷ്യൻ.
അയാൾ പിന്നീട് എന്റെ സിനിമയിൽ ഡോക്ടർ സാമുവലായി എന്നത് സ്വപ്നം പോലെ മനോഹരമായ ഒരു അനുഭവം.
ഇന്ന് വെളുപ്പിന് അയാൾ പോയി..നിരവധി നല്ലോർമ്മകൾ ബാക്കിവച്ച്..

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, സംവൃത സുനിൽ, നരെെൻ എന്നിവർ അഭിനയിച്ച അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ഡോക്ടർ സാമുവൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രതാപ് പോത്തനാണ്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now