
'ഇതു കാവ്യ നീതിയുടെ കാലം, പൊയ്മുഖങ്ങള്‍ക്കിതു കഷ്ടകാലം'
കവിതയുടെ രൂപത്തിലാണ് വിനയന്റെ പോസ്റ്റ്

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന് രഞ്ജിത്തിന് എതിരായ പൊലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒളിയമ്പുമായി സംവിധായകന് വിനയന്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് വിനയന്റെ പരോക്ഷ വിമര്‍ശനം. ആരെയും പേരെടുത്ത് പറയാത്ത പോസ്റ്റില്‍ പൊയ്മുഖങ്ങള്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണെന്നും, ഇപ്പോള്‍ കാവ്യ നീതിയുടെ കാലമാണെന്നും വിനയന് പറയുന്നു.
കവിതയുടെ രൂപത്തിലാണ് വിനയന്റെ പോസ്റ്റ്-
ഇതു കാവ്യ നീതിയുടെ കാലം
കണ്ടകശനി മാറിയ സത്യം
കരുത്തായി മാറുന്ന കാലം
പുകഴ്ത്തുപാട്ടുകള്‍ക്ക്
ശ്രുതിപിഴച്ചോരു കാലം
പൊയ്മുഖങ്ങള്‍ക്കിതു കഷ്ട കാലം -
എന്നാണ് വിനയന്റെ പ്രതികരണം.
നേരത്തയും രഞ്ജിത്തിന് എതിരെ വിമര്‍ശനവുമായി വിനയന് രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും രഞ്ജിത്തിന്റെ രാജി വച്ച സമയത്തായിരുന്നു ഇത്. ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്‍മാനാണ് രഞ്ജിത്ത്. ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും വിനയന് പ്രതികരിച്ചിരുന്നു. സ്ത്രീ വിഷയത്തിലാണ് രഞ്ജിത്തിന്റെ രാജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പ്രതികരണം. ചലച്ചിത്ര അക്കാദമിയുടെ പവിത്രതയും നിഷ്പക്ഷതയും രഞ്ജിത് നോക്കിയിരുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും പരാതി നല്‍കിയിരുന്നതായും വിനയന് നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ, റിമാന്‍ഡിലായ സംവിധായകന് രഞ്ജിത്ത് ജയിലില്‍ തുടരും. കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയും അന്നേദിവസം പരിഗണിക്കും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Director tg vinayan facebook post.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അന്ന് വിറകു വെട്ടുകാരനായി അഭിനയിച്ചതിനാല്‍ വിഷമമില്ല; സാരമില്ല സഖാക്കളെ സാരമില്ല'

അതിനും മാത്രം എന്ത് തെറ്റാണ് പാര്‍വതി ചെയ്തത്? ആ പവര്‍ ഗ്രൂപ്പിന്റെ ക്രൂര താണ്ഡവം പുറത്ത് വരണം: വിനയന്


