ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:09 am IST

News Now

സുഡാനി ഫ്രം നൈജീരിയ  എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന സംവിധായകനാണ് സക്കറിയ. ഇപ്പോൾ നായകനായി എത്താനുള്ള തയാറെടുപ്പിലാണ് താരം. സക്കരിയ ആദ്യമായി നായകനാവുന്ന സിനിമയുടെ ‌ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സക്കറിയ ആദ്യമായാണ് നായക വേഷത്തിൽ എത്തുന്നത്. ഇതിനു മുൻപ് വൈറസ്, തമാശ എന്നീ ചിത്രങ്ങളിൽ സക്കറിയ അഭിനയിച്ചിരുന്നു.  എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആഷിറ് കക്കോടിയാണ്.  ഹരിത ഷാഫി കോറോത്താണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നത്. 

Story image

ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, കോസ്റ്റിയൂം ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍- പി സി വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിന്റോ വടക്കേക്കര, ആര്‍ട്ട് - ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്-എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates