
മായാവതിയെക്കുറിച്ച് ഡേർട്ടി ജോക്ക്, നടൻ റൺദീപ് ഹൂഡയെ അറസ്റ്റ് ചെയ്യണം; വ്യാപക പ്രതിഷേധം
പൊതുവേദിയില്‍ സംസാരിക്കുന്ന പഴയ ദൃശ്യങ്ങളാണ് പുറത്തുവന്നത്
ബോളിവുഡ് നടൻ റൺദീപ് ഹൂഡയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മായാവതിയെക്കുറിച്ച് അശ്ലീല തമാശ പറയുന്ന നടന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനം. റൺദീപ് ഹൂഡയെ അറസ്റ്റു ചെയ്യണമെന്നാണ് വിമർശകരുടെ ആവശ്യം.
പൊതുവേദിയില്‍ സംസാരിക്കുന്ന പഴയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. താന്‍ ഒരു വൃത്തിക്കെട്ട തമാശ പറയാന്‍ പോകുന്നു എന്ന ആമുഖത്തോടെയാണ് മായാവതിയെക്കുറിച്ച് നടൻ പറഞ്ഞു തുടങ്ങുന്നത്. ഒരിക്കൽ മായാവതിയ രണ്ട് കുട്ടികൾക്കൊപ്പം പോവുകയായിരുന്നു. അപ്പോൾ ഒരാൾ വന്ന് ഈ കുട്ടികൾ ഇരട്ടകളാണോ എന്ന് ചോദിച്ചു. ഇരട്ടകളല്ലെന്നും ഒരാൾക്ക് എട്ടും മറ്റെയാൾക്ക് നാലും വയസാണെന്നും മായാവതി മറുപടി നൽകി. ഒരാൾ മായാവതിയുടെ അടുത്തേക്ക് രണ്ടു പ്രാവശ്യം വരാൻ തയാറാകുമെന്ന് തോന്നുന്നില്ല എന്ന് അയാൾ പറഞ്ഞെന്നുമാണ് റൺദീപ് ഹൂഡയുടെ തമാശ.
if this does not explain how casteist and sexist this society is, especially towards dalit women, i donât know what will. the âjokeâ, the audacity, the crowd. randeep hooda, top bollywood actor talking about a dalit woman, who has been the voice of the oppressed. pic.twitter.com/lVxTJKnj53
â Agatha Srishtie please DM with SOS tweets (@SrishtyRanjan) May 25, 2021
സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവും ദളിത് വിരുദ്ധവുമായ നിലവാരമില്ലാത്ത വാക്കുകളാണ് നടന്റേത് എന്നാണ് വിമർശനം ഉയരുന്നത്. ഇത്തരത്തിൽ അശ്ലീല തമാശ പറഞ്ഞതിന് നടനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


