സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം

Last Updated :20 January 2024, 8:32 am IST

News Now


ലോക്ക്ഡൗണിന് ഇടയിലാണ് സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിക്കുന്നത്. അതിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ഇതാ ദൃശ്യം 2 ന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. സംവിധായകൻ ജിത്തു ജോസഫാണ് വിവരം അറിയിച്ചത്. 56 ദിവസം തീരുമാനിച്ചിരുന്ന ഷൂട്ട് 46 ദിവസം കൊണ്ട് പൂർത്തിയാക്കുകയായിരുന്നു. 

Story image

ദൃശ്യം 2 ന്റെ ഷൂട്ടിങ് ഔദ്യോഗികമായി പൂര്‍ത്തിയായിരിക്കുന്നു. 56 ദിവസം ഷെഡ്ൂള്‍ ചെയ്തിരുന്ന ഷൂട്ടിങ് 46 ദിവസത്തില്‍ പൂര്‍ത്തിയാക്കി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റേയും മുഴുവന്‍ ദൃശ്യം ടീമിന്റേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടുമാത്രമാണ് കോവിഡ് പ്രതിസന്ധിയിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനായത്. ടീം അംഗങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. കൂടാതെ ഞങ്ങളുടെ സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ച നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയുന്നു.- ജീത്തു ജോസഫ് കുറിച്ചു. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള പാക്കപ്പ് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

Story image

സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ക്രൂവിനൊപ്പം  താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates