തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം റിലീസിനെത്തുന്നുണ്ട്

Last Updated :20 January 2024, 8:32 am IST

News Now

നവംബർ 12-ന് ആമസോൺ പ്രൈം വഴി റിലീസിന് ഒരുങ്ങുകയാണ് സൂര്യ നായകനായെത്തുന്ന 'സൂരറൈ പൊട്ര്'. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടയിലും ചിത്രം റിലീസിനെത്തുന്നുണ്ട്. ചിത്രത്തിന്റെ മലയാളം ടീസർ ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. നടൻ നരേനാണ് സൂര്യക്ക് മലയാളത്തിൽ ശബ്ദം നൽകിയത്.

കുറഞ്ഞ നിരക്കിലുള്ള എയർലൈൻ സ്ഥാപിക്കാനുള്ള സൂര്യയുടെ കഥാപാത്രത്തിന്റെ പ്രയത്നവും തുടർന്ന് നേരിടേണ്ടിവരുന്ന പ്രതിസന്ധിയുമാണ് ചിത്രത്തിൽ പറയുന്നത്. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിൽ ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻ ബാബു , പരേഷ് റാവൽ എന്നിവരാണ് മറ്റു താരങ്ങൾ. ആമസോൺ പ്രൈമിലൂടെ നവംബർ 12നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates