
കൊണ്ടോട്ടിയിൽ 'ഡിക്യു പവർ', പാട്ടും ഡാൻസുമായി ദുൽഖർ വേദിയിൽ, ഒഴുകിയെത്തി ആരാധകർ ; വിഡിയോ
നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം; കൊണ്ടോട്ടിയുടെ സ്നേഹം തൊട്ടറിഞ്ഞ് നടൻ ദുൽഖർ സൽമാൻ. കടയുടെ ഉദ്ഘാടനത്തിനായി കൊണ്ടോട്ടിയിൽ എത്തിയ താരത്തെ കാണാനായി ജനസാഗരമാണ് ഒഴികിയെത്തിയത്. പാട്ടും ഡാൻസുമായി ആരാധകരെ ആവേശത്തിലാക്കാനും താരം മറന്നില്ല. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോയും ചിത്രങ്ങളും.
പച്ചയും കറുപ്പും നിറത്തിലുള്ള ഷർട്ടിൽ സ്റ്റൈലിഷായാണ് താരം എത്തിയത്. നീട്ടി വളർത്തിയ മുടി പിന്നിൽ ഒതുക്കിക്കെട്ടിയ ലുക്കിലായിരുന്നു. താരത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 'സുന്ദരി പെണ്ണെ' എന്ന ഗാനം ദുല്‍ഖര്‍ വേദിയില്‍ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു.
സ്വയംവരാ സിൽക്സിന്റെ ഷോറൂം ഉദ്ഘാടനത്തിനായാണ് ദുൽഖർ എത്തിയത്. താരത്തിന്റെ വരവ് അറിഞ്ഞ് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. റോഡ് മുഴുവൻ ആരാധകരെക്കൊണ്ട് നിറയുകയായിരുന്നു. പൊലീസുകാർ ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം നടൻ ദുൽഖർ സൽമാനൊപ്പം സെൽഫി എടുത്ത് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



