ദുൽഖറിനെ നായകനാക്കി ടിനു പാപ്പച്ചന്റെ അടുത്ത ചിത്രം 

ടിനു പാപ്പച്ചൻ, ദുൽഖർ സൽമാൻ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:18 am IST

News Now

മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ടിനു പാപ്പച്ചൻ പുതിയ സിനിമ പ്രഖ്യാപിച്ചു. സിനിമയിൽ ദുൽഖർ സൽമാൻ ആണ് നായകൻ. തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ ടിനു തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നാണ് സൂചന. 

കുഞ്ചാക്കോ ബോബൻ നായകനായ ചാവേറാണ് ടിനുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അതേസമയം ദുൽഖർ സൽമാൻ 'കിംഗ് ഓഫ് കൊത്ത'യുടെ തിരക്കിലാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'. പാൻ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. രാജശേഖറാണ് ചിത്രത്തിൽ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates