
ദുൽഖറിന്റെ നീക്കം അറിയാൻ പിന്നാലെ പൊലീസ്, നിഗൂഢത നിറച്ച് സല്യൂട്ട് ട്രെയിലർ
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്
ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സല്യൂട്ടിന്റെ ട്രെയിലർ പുറത്ത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറാണ്. നിഗൂഡത നിറച്ചുകൊണ്ടുള്ള ട്രെയിലർ പ്രേക്ഷകരുടെ മനം കവരുകയാണ്. അരവിന്ദ് കരുണാകരൻ എന്ന പൊലീസുകാരനായാണ് ദുൽഖർ എത്തുന്നത്. രണ്ട് ഗെറ്റപ്പുകളിൽ താരം എത്തുന്നുണ്ട്.
കൊലപാതക കേസുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണമാണ് ചിത്രം പറയുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി - സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ജനുവരി 14നാണ് ചിത്രം തിയറ്ററിൽ എത്തുക.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിങ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


