'എനിക്ക് ഇഷ്‌ടമായി നിങ്ങൾക്കും ഇഷ്‌ടമാകും'; കണ്ണൂർ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുൽഖർ

കണ്ണൂർ സ്‌ക്വാഡിനെ പ്രശംസിച്ച് ദുൽഖർ സൽമാന്റെ കുറിപ്പ്

കണ്ണൂർ സ്‌ക്വാഡ് പോസ്റ്റർ, ദുൽഖർ സൽമാൻ/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിനെ അഭിനന്ദിച്ച് ദുൽഖർ സൽമാൻ. 'കണ്ണൂർ സ്‌ക്വാഡ് എനിക്ക് ഇഷ്‌ടപ്പെട്ടു. ഇതുവരെ കേട്ടതും വായിച്ചതും വെച്ച് നിങ്ങൾക്കും ചിത്രം ഇഷ്‌ടപ്പെടുമെന്ന് കരുതുന്നു' എന്നായിരുന്നു ദുൽഖറിന്റെ കുറിപ്പ്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്‌ത ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്. മുൻവിധികളെ എല്ലാം കാറ്റിൽ പറത്തി മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യദിനം തന്നെ ചിത്രത്തിന് ലഭിക്കുന്നത്.

യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണിത്. ദുൽഖറിന്റെ വേഫേറെർ ഫിലീംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത്.

ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now