തെലുങ്കു നടന്‍ ചലപതി റാവു അന്തരിച്ചു

തെലുങ്ക് സിനിമയില്‍ ഹാസ്യ വേഷത്തിലും വില്ലന്‍ വേഷത്തിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ചലപതി റാവു

ചലപതി റാവു/ ചിത്രം; ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:10 am IST
Edited by :migrator

പ്രമുഖ തെലുങ്കു നടന്‍ ചലപതി റാവു അന്തരിച്ചു. 78 വയസായിരുന്നു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. തെലുങ്ക് സിനിമയില്‍ ഹാസ്യ വേഷത്തിലും വില്ലന്‍ വേഷത്തിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ചലപതി റാവു. നടനും സംവിധായകനും നിര്‍മാതാവുമായ രവി ബാബു മകനാണ്. ഏഴ് ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്.

ആന്ധ്രപ്രദേശിലെ ബലിപുരുവില്‍ ജനിച്ച താരം 600ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യാമഗോല, ഗുരുപുരുഷുദു, ജസ്റ്റിസ് ചൗധര്യ, ബോബ്ബിലി പുലി, നിന്നെ പെള്ളഡതാ. അല്ലാരി എന്നീ ചലപതി റാവുവിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ബോളിവുഡ് ചിത്രം കിക്കിലും വേഷമിട്ടിരുന്നു. നാ​ഗ ചൈതന്യ, നാ​ഗാർജുന എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ബം​ഗർ രാജുവാണ് പുറത്തിറങ്ങിയ അവസാനചിത്രം. 2020-ൽ ചതരം​ഗം എന്ന തെലുങ്ക് വെബ്സീരീസിലും വേഷമിട്ടു.

താരത്തിന്റെ അപ്രതീക്ഷിത വിയോഗം തെലുങ്ക് സിനിമാതാരങ്ങളേയും ആരാധകരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തുകയാണ്. നടനും ജന സേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ അനുശോചന കുറിപ്പ് പങ്കുവച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now