രങ്കണ്ണന്റെ കരിങ്കാളി റീല്‍; ഷൂട്ടിങ് കണ്ട് ലൊക്കേഷനില്‍ വന്‍ കയ്യടി; വൈറലായി ആവേശം ടാലന്റ് ടീസര്‍

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്റെ കഴിവുകള്‍ പറഞ്ഞുകൊണ്ടുള്ളതാണ് വിഡിയോ

aavesham teaser
ഇപ്പോള്‍ വൈറലാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസറാണ്
Last Updated :20 April 2024, 6:21 pm IST
Edited by :Manju

ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം വമ്പന്‍ വിജയമായി മുന്നേറുകയാണ്. ഹൗസ് ഫുള്ളായാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ഇപ്പോള്‍ വൈറലാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസറാണ്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കന്റെ കഴിവുകള്‍ പറഞ്ഞുകൊണ്ടുള്ളതാണ് വിഡിയോ.

ഒരുകാലത്ത് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ റീലായിരുന്നു കരിങ്കാളി റീല്‍ അവതരിപ്പിക്കുന്ന രങ്കനെയാണ് ടീസറില്‍ കാണുന്നത്. രങ്കന്‍ ചേട്ടന്റെ കഴിവുകളെക്കുറിച്ചാണ് വിഡിയോയില്‍ പറയുന്നത്. ഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ 'പൂവെ ഒരു മഴമുത്തം' എന്ന ഗാനം താരം ആലപിക്കുന്നതും കാണാം. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ് ടീസര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീസര്‍ വൈറലായതിനു പിന്നാലെ കരിങ്കാളി റീല്‍ ഷൂട്ട് ചെയ്യുന്ന ലൊക്കേഷന്‍ വിഡിയോയും ശ്രദ്ധനേടുകയാണ്. ഷോട്ട് പൂര്‍ത്തിയാക്കിയ ഫഹദിനെ കയ്യടികളോടെയാണ് സെറ്റ് വരവേറ്റത്. ചിരി നിര്‍ത്താനാകാതെ തന്റെ പെര്‍ഫോമന്‍സ് കാണാന്‍ മോണിറ്ററിനരികിലെത്തുന്ന ഫഹദിനെയും വിഡിയോയില്‍ കാണാം. രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നതാണ്. ഫഹദിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന് കരുത്ത് പകരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now