
ഫര്ഹാന് അക്തറും ഷിബാനിയും വിവാഹിതരാവുന്നു; സ്ഥിരീകരിച്ച് ജാവേദ് അക്തര്‍
ഫെബ്രുവരി 21 നാണ് വിവാഹം
ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി. നടന് ഫര്ഹാന് അക്തറും കാമുകി ഷിബാനി ധന്ദേക്കറാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി 21 നാണ് വിവാഹം. ഫര്‍ഹാന്റെ അച്ഛനും പ്രമുഖ ഗാനചയിതാവുമായ ജാവേദ് അക്തര്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു.
വിവാഹം ഫെബ്രുവരി 21ന്
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കുറച്ചു പേരെ മാത്രം ക്ഷണിച്ച് ചെറിയ ചടങ്ങായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവി മരുമകളെക്കുറിച്ചും ജാവേദ് അക്തര്‍ വാചാലനായി. ഷിബാനി നല്ല കുട്ടിയാണെന്നും എല്ലാവര്ക്കും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഫര്‍ഹാനും ഷിബാനിയും തമ്മില്‍ മികച്ച ബന്ധത്തിലാണെന്നും അതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം തന്നെ ഫര്‍ഹാന്റെ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്ഥിരീകരിച്ചുകൊണ്ട് ജാവേദ് അക്തര്തന്നെ രംഗത്തെത്തിയത്.
2018 മുതല്‍ പ്രണയത്തില്‍
2018 മുതല്‍ പ്രണയത്തിലാണ് ഷിബാനിയും ഫര്ഹാന് അക്തറും. ഫര്‍ഹാന്റെ രണ്ടാമത്തെ വിവാഹമാണ്. സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ അധുന ഭബാനിയില് താരത്തിന് രണ്ട് മക്കളുണ്ട്. തൂഫാനായിരുന്നു ഫര്‍ഹാന്റെ അവസാന ചിത്രം. സംവിധായകനായാണ് ഫര്ഹാന് സിനിമയിലേക്ക് എത്തുന്നത്. ദില്‍ ചാഹ്താ ഹേ, ഡോണ്‍ എന്നിവ വന്‍ വിജയമായിരുന്നു. ഇപ്പോള്‍ പ്രിയങ്കയും ആലിയ ഭട്ടും കത്രീന കൈഫും ഒന്നിക്കുന്ന ജീലേ സരാ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ഗായികയും നടിയുമായ ഷിബാനി ടെലിവിഷന്‍ രംഗത്ത് പ്രശസ്തയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


