ഡോൺ 3 പ്രഖ്യാപിച്ച് ഫർഹാൻ അക്തർ; ഷാറൂഖ് ഖാന് പകരം രൺവീർ സിങ്, പ്രതിഷേധിച്ച് ആരാധകർ

ഷാറൂഖ് ഖാന് പകരം രൺവീർ സിങ് ഡോൺ 3ൽ

ഷാറൂഖ് ഖാൻ, രൺവീർ സിങ്/ ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

കാത്തിരിപ്പിന് വിരാമം കുറിച്ച് ഡോൺ 3 സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ഫർഹാൻ അക്തർ. ഡോൺ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ യു​ഗം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രഖ്യാപനം. ഷാറൂഖ് ഖാൻ തകർത്ത് അഭിനയിച്ച ഡോൺ കഥാപാത്രം ഇക്കുറി രൺവീർ സിങ് ആകും ചെയ്യുക എന്ന അഭ്യൂഹവും ശക്തമാണ്. 

സംവിധായകന്റെ സിനിമ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെ രൺവീറിനെ നായകനാക്കുന്നതിനെതിരെ ഷാറൂഖ് ആരാധകരുടെ വലിയ രോഷമാണ് ഉയരുന്നത്. 'ഇത് വലിയൊരു വാർത്തയാണ്, എന്നാൽ രൺവീർ സിങ് വേണ്ട... ഡോൺ ചെയ്യാൻ ഷാറൂഖിന് മാത്രേ കഴിയുള്ളൂ... അദ്ദേഹം തയ്യാറാകുന്നതു വരെ ഒന്നു കാത്തിരിക്കൂ... ഷാറൂഖിന് ചെയ്യാൻ കഴിയുന്നത് ഒരിക്കലും രൺവീറിന് ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കണം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എനിക്ക് എന്റെ ഷാറൂഖ് ഖാൻ- ഡോണിനെ തിരികെ തരൂ'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഡോൺ 3യുടെ ഔദ്യോ​ഗിക ടീസർ ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഈ ആഴ്‌ച റിലീസ് ചെയ്യുന്ന 'ഗദർ 2', ഒഎംജി 2, സിനിമകൾക്കൊപ്പം ടീസർ അറ്റാച്ച് ചെയ്ത് തീയറ്ററുകളിൽ പ്രദർശിപ്പിക്കാനാണ് നിർമാതാക്കളുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. രൺവീർ സിങ്ങിനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ‘ബൈജു ബാവ്‌റ’യ്ക്ക് ശേഷം 'ഡോൺ 3'യുടെ ചിത്രീകരണം ആരംഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now