ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള ബാന്ദ്ര‍യിലെ വീട്ടിലും ഓഫീസിലുമാണ് എൻസിബി റെയിഡ്

ഫയൽ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവർ പ്രതികളായ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയിൽ റെയിഡ്. സിനമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ഉടമസ്ഥതയിലുള്ള ബാന്ദ്ര‍യിലെ വീട്ടിലും ഓഫീസിലുമാണ് എൻസിബി റെയിഡ് നടത്തിയത്. കേസിൽ 18 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്. 

കേ​സി​ൽ ആ​ര്യ​ൻ ഖാ​ൻ, അ​ർ​ബാ​സ് ​മ​ർ​ച്ച​ൻറ്​ അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇന്നലെ കോടതി ത​ള്ളിയിരുന്നു. ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ക്കാ​നു​ള്ള അ​ധി​കാ​രം മ​യ​ക്കു​മ​രു​ന്ന്​ കേ​സ്​ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക എ​ൻഡിപി​എ​സ്​ കോ​ട​തി​ക്കാ​ണെ​ന്ന അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലിൻറെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ വി​ധി. ഇതോടെ  ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും. 

മുംബൈയിൽനിന്നു ഗോവയിലേക്കു സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് എൻസിബിയുടെ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ‌, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, പഴ്സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എൻസിബി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates