'കാണാക്കരേ...' ; പ്രഭാസ് ചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി

നിഹാൽ സാദിഖ് , ഹരിനി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്

ഫയൽ ചിത്രം
Last Updated :20 January 2024, 8:51 am IST
Edited by :migrator

പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ... എന്ന് തുടങ്ങുന്ന മലയാളം ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നിഹാൽ സാദിഖ് , ഹരിനി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ജോ പോളിന്റെ വരികൾക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ് ഈണം നൽകിയിരിക്കുന്നത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട ന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രമുഖ ഗായകൻ യുവൻ ശങ്കർ രാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പൊങ്കൽ ദിനത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ കൈനോട്ടക്കാരനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയായി വേഷമിടുന്നത് പൂജ ഹെഗ്‌ഡെയാണ്. ചിത്രത്തിൽ  സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യുവി ക്രിയേഷൻ, ടി - സീരീസ്  ബാനറിൽ  ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now