
വെള്ളിയാഴ്ച സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം; ഓഫര്‍ പ്രഖ്യാപിച്ച് മള്‍ട്ടിപ്ലക്സ് അസോസിയേഷന്
ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകള്‍ക്ക് 99 രൂപ മാത്രം. PVR INOX, Cinepolis, Miraj, Ctiypride, Asian, Mukta A2, Movie Time, Wave, M2K, Delite എന്നിവ അടക്കം ഇന്ത്യയിലുടനീളമുള്ള 4,000ലധികം സ്ക്രീനുകളില്‍ ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് വെള്ളിയാഴ്ച കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ അവസരം ഒരുക്കുമെന്ന് മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ കഴിഞ്ഞ മാസമാണ് പ്രഖ്യാപനം നടത്തിയത്.
'ഈ വര്‍ഷം ബോക്സ് ഓഫീസില്‍ നിരവധി സിനിമകളാണ് അവിശ്വസനീയമായ വിജയം ആഘോഷിച്ചത്. ഈ വിജയത്തിന് സംഭാവന നല്കിയ എല്ലാ സിനിമാ പ്രേമികള്‍ക്കും നന്ദി. ഈ പ്രത്യേക ദിവസത്തില്‍ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും സിനിമ ആസ്വദിക്കാനായി ഒരുമിച്ച് കൊണ്ടുവരാം'- അസോസിയേഷന് എക്സില്‍ കുറിച്ചു.
National Cinema Day is back on October 13th. Join us at over 4000+ screens across India for an incredible cinematic experience, with movie tickets priced at just Rs. 99. It's the perfect day to enjoy your favorite films with friends and family. #NationalCinemaDay2023 #13October pic.twitter.com/Pe02t9F8rg
â Multiplex Association Of India (@MAofIndia) September 21, 2023
ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ടാകുമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ സിനിമാശാലകളുടെ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിശോധിക്കണമെന്നും മള്‍ട്ടിപ്ലക്സ് അസോസിയേഷന് ഓഫ് ഇന്ത്യ എക്സില്‍ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



