സംഭവബഹുലമായ വർഷമായിരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിലാണ് ഹിരൺമയി ബർത്ത്ഡേ സെലിബ്രേഷൻ പങ്കുവച്ചത്

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:02 am IST

News Now

​ഗായിക അമൃത സുരേഷിന് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ചിത്രം സോഷ്യൽ മീ‍ഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്നതാണ് ചിത്രം. ​ഗോപി സുന്ദറിന്റെ പങ്കാളിയായിരുന്ന ​ഗായിക അഭയ ഹിരൺമയിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയും ചോദ്യങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്. അതിൽ ഒരാൾക്ക് ഹിരൺമയി നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

മെയ് 24ന് അഭയ ഹിരൺമയിയുടെ 33ാം ജന്മദിനം ആയിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് പിറന്നാൾ ആഘോഷമാക്കിയത്. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെയാണ് ​ഗോപി സുന്ദറിനെ ചോദിച്ചുകൊണ്ട് കമന്റുകൾ വന്നത്. എന്നാൽ ഇതിലൊന്നും താരം മറുപടി നൽകിയില്ല. ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്തിന് എന്നായിരുന്നു ഹിരൺമയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികൾക്കൊപ്പമായിരുന്നു മറുപടി. 

Story image

സംഭവബഹുലമായ വർഷമായിരുന്നു എന്നു പറഞ്ഞുകൊണ്ടുള്ള കുറിപ്പിലാണ് ഹിരൺമയി ബർത്ത്ഡേ സെലിബ്രേഷൻ പങ്കുവച്ചത്. എത്ര സംഭവബഹുലമായ വർഷം! ഉയർച്ച താഴ്ചകളുള്ള ഒരു യാത്രയായിരുന്നു അത്. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥമായി, സമാധാനത്തിലാണ് ഇപ്പോൾ. മറ്റൊരു രീതിയിലേക്ക് എന്നെ കൊണ്ടുപോയ പ്രകൃതിയുടെ വഴി ആഘോഷിക്കുകയാണ് ഞാൻ. ഞാൻ ഈ പ്രോസസിനെ ഇഷ്ടപ്പെടുന്നു. ലോകത്തു നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാൻ കൃതാർത്ഥയായി എന്നു മാത്രമേ പറയാനൊള്ളൂ. മികച്ച മ്യുസിഷനും മികച്ച മനുഷ്യനും അതിനേക്കാൾ പ്രധാനമായി മികച്ച ആത്മാവുള്ളവളുമായി മാറുമെന്ന് ഉറപ്പുതരുന്നു.- അഭയ ഹിരൺമയി കുറിച്ചു. 

11 വർഷമായി ലിവിങ് റിലേഷൻ ഷിപ്പിലായിരുന്നു ​ഗോപി സുന്ദറും അഭയ ഹിരൺമയിയും. വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് നേരത്തെ അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ​ഗോപി സുന്ദറുമായി 12 വർഷത്തെ പ്രായവ്യത്യാസം ഉണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണത്തിനും ഹിരൺമയി ഇരയായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ